Follow by Email

Monday, June 30, 2014

വായനാവാരം

ഇന്ന് എനിക്ക് വളരെഏറെ സന്തോഷവും ,അഭിമാനവും തോന്നിയ ദിവസമായിരുന്നു .എന്റെ അധ്യാപകരോട്  ഏറെ ബഹുമാനം തോന്നിയ ദിനം . മികവുൽസവ് 2014 നു നു ശേഷം ഒരു ഹെട്മിസ്ട്രെസ്എന്ന നിലയിൽ എന്നോട് തന്നെ ബഹുമാനവും സ്നേഹവും തോന്നിയ  ദിനം .അതെ  മികവുൽസവ് 2014 ൽ എന്റെ കുട്ടികളുടെ മികവുകളുടെ നേർക്കാഴ്ചകൾ കാണാനായെങ്കിൽ ഇന്ന് കണ്ടത്എന്റെ അധ്യാപകരുടെ വളർച്ച ആയിരുന്നു .വായനാവാരവുമായി ബന്ധപ്പെട്ട് ഇത്തവണ ഓരോ അധ്യാപകർക്കും സ്വൊന്തമായി പ്രവർത്തനങ്ങൾ വിഷൻ ചെയ്ത് നടപ്പിലാക്കണമെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകർക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞിരുന്നല്ലോ .എല്ലാവരും ഈ ചാലന്ജ് ഏറ്റെടുത്തു എന്നും അവരുടെ ചിന്തയുടെ തലങ്ങൾ ശക്തമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ന് നടത്തിയ സെമിനാറിൽ വ്യക്തമായി .ഒന്നാം ക്ലാസ്സിലെ വായനാവാരം ഒന്നാം ദിനം ഞാൻ ഈ ബ്ലോഗിൽ ഷെയർ ചെയ്തിരുന്നല്ലോ .അതൊരു നല്ലതുടക്കമായിരുന്നു .കെ ജി ക്ലാസിലെ സീന ടീച്ചറും അമ്മവായനയും എല്ലാ അമ്മമാർക്കും ഒരു ചിത്രത്തിൻറെ കോപ്പി കൾ നൽകി കൊണ്ട് ,ചിത്രത്തിൽ ആരൊക്കെ ,സംഭവം നടക്കുന്ന സ്ഥലം ഏതു ?അവിടെ മറ്റാരൊക്കെ ഉണ്ടാകാം?മറ്റു കാഴ്ച്ചകൾ ?സബ്ധങ്ങൾ എന്തൊക്കെ?അവ കേൾക്കുമ്പോൾ തോന്നുന്ന ചിന്തകള്?ഫീലിങ്ങ്സ്‌ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളിൽ കൂടി അമ്മമാരുടെ സര്ഗാല്മക രചനകളെ പുറത്തെടുത്തു .ഏറ്റവും ശ്രദ്ധ്യെയമായത് ഒരു ബംഗാളി അമ്മയാണ് .ഒന്നും മനസ്സിൽ ആക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ ഇരുന്ന അവർക്ക് കൈത്താങ്ങായി ഒരു ഹിന്ദി അറിയാവുന്ന അമ്മ ടീച്ചറുടെ ചോദ്യങ്ങൾ തർജെമ ചെയ്തു കൊടുത്തു .പിന്നീടാണ്‌ എല്ലാവരും അന്ധിച്ചു പോയത് .അവർ എന്താണ് എഴുതിയിട്ടുള്ളത് എന്നു വായിക്കാൻ ഞങ്ങൾക്കറിയില്ല .പക്ഷെ ഒന്നറിയാം അവർ ആസ്വദിച്ച്  ആവേ ശപൂർവം എഴുതിയത് 2 പേജിനടുത്താണ് .തുടങ്ങാൻ വൈകില്ലായിരുന്നെങ്കിൽ അതിൽ കൂടുതൽ ആകുമായിരുന്നു .തീർന്നില്ല അവർ അടുത്ത ദിവസം വേറെയും രചനകൾ കൊടുത്തുവിട്ടു 
ഇതാ ഇതു വായിക്കാൻ കഴിയുന്നവർ ഒന്നു ട്രാൻസ്ലേറ്റ് ചെയ്തു തരുമോ?


മറ്റു ക്ലാസുകാരും ഒട്ടും പിന്നിലല്ല .കൊളാഷ്,ചുവർപത്രിക ,ചിത്ര വായന ,വായിച്ച കഥകളെ മറ്റു ഭാഷ വ്യവഹാര രൂപത്തിലേക്ക് മാറ്റൽ ,പോസ്റ്റർ നിർമാണം ,പ്രസംഗം എന്നിങ്ങനെ പോകുന്നു പ്രവർത്തനങ്ങൾ .മോഡറേറ്റർ ആയി എത്തിയത് പ്രശസ്ത ബാല സാഹിത്യ കാരൻ വേണു വാര്യത്ത് ആയിരുന്നു .
കൂവപ്പടി BRC യിലെ Trainer ശോശാമ്മ ടീച്ചറും  എത്തിയിരുന്നു . ഡയറ്റ് എറണാകുളം ജില്ലയിലെ മികച്ച 2 സ്കൂളുകളിൽ ഒന്നായി ഞങ്ങളുടെ തെരഞ്ഞെടുത്തിട്ടുണ്ട് എന്നറിക്കാൻ .

വായനാവാരം പ്രവർത്തനങ്ങളുടെ തുടർച്ച
 ( കൂടുതൽ ചിത്രങ്ങൾ അടുത്ത ദിവസം )


വായനാവാരവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ  കഴിഞ്ഞ ദിവസങ്ങളിൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നല്ലോ .പ്രവർത്തനങ്ങൾ ക്ലാസ്സ്അടിസ്ഥാനത്തിൽ തുടരുന്നു .ഏറ്റവും നല്ല പ്രവർത്തനം കാഴ്ച്ച വച്ച ടീച്ചറിനെ തെരഞ്ഞെടുക്കുന്നതിൽ നിങ്ങളുടെ പങ്കാളിത്തവും ആവശ്യമാണ് .സഹായിക്കുമല്ലോ .

 ക്ലാസ്സ്‌ 1 

 ഒന്നാം ദിനം ക്ലാസ് PTA 
 • അമ്മ മനസ് (അമ്മ മാരുടെ മാഗസിൻ (സി പി ടി )
 • കഥാവതരണം എങ്ങനെ (സി പി ടി )
 • ഉണ്ണിയെ അറിയാം ഉണ്ണിക്കറിയാൻ (അമ്മമാരുടെ നിരന്തര വിലയിരുത്തൽ  കുട്ടിയെ ,തന്നെ തന്നെ ) വിശ ദാംശങ്ങൾ (മുൻ ബ്ലോഗിൽ )
 • കഥ വായിക്കൽ പരിശീലനം 
തുടർന്നുള്ള ദിവസങ്ങളിൽ 
 • ഭാഷാ കേളി 
 • കഥപറയൽ മത്സരം 
 • ചിത്രത്തിൽ നിന്നും കഥ പറയൽ 
 • പുസ്തക വായന 
 • വായനമൂല നവീകരിക്കൽ 
 • ചിത്രവും -വായനയും 
 • കാർഡിൽ എഴുതിയത് വായിച്ചു മൈമിംഗ് ആയി അവതരിപ്പിക്കൽ 
 •  
 • ചുവർ പത്രിക 
 •  
 • പോസ്റ്റർ നിർമാണം .എല്ലാ ക്ലാസിലും പതിക്കൽ 
 • ചിത്രത്തിൽ നിന്നും മറ്റു വ്യവഹാര രൂപ നിർമിതി 
 • ക്ലാസ് തല കഥ പതിപ്പ് ,കവിതാ പതിപ്പ്  
 •  

ക്ലാസ്സ്‌ 2 

 • പുസ്തക പരിചയം 
 • കവിതാപൂരണം 
 • ചിത്രത്തിലൂടെ കഥാ രചന 
 • കഥ ചിത്രവൽക്കരിക്കൽ 
 • വായനയും ചോദ്യാവലി തയ്യാറാക്കലും 
 • പത്രവായന ,ക്വിസ് 

ക്ലാസ്സ്‌3 

 • പുസ്തക പരിചയം 
 • കവിതാപൂരണം 
 • ചിത്രത്തിലൂടെ കഥാ രചന 
 • കഥ ചിത്രവൽക്കരിക്കൽ 
 • വ്യവഹാരരൂപം മാറ്റി എഴുതൽ 
 • കൈപ്പട മത്സരം 
 • വായനാമത്സരം 


ക്ലാസ്സ്‌4 
 • പുസ്തക വായന 
 • വായനമൂല നവീകരിക്കൽ 
 • വായനാക്കുറിപ്പ് തയ്യാറാക്കൽ അവതരണം
 • ജീവചരിത്ര  കുറിപ്പ് 
 • ചുവർ പത്രിക 
 • വ്യക്തിഗത മാഗസിൻ 
 •  വായന -പ്ലക്കാട്സ് 
 • സാഹിത്യ ക്വിസ് 
 • പോസ്റ്റർ നിർമാണം .എല്ലാ ക്ലാസിലും പതിക്കൽ 
 • ചിത്രത്തിൽ നിന്നും മറ്റു വ്യവഹാര രൂപ നിർമിതി 
 • ക്ലാസ് തല കഥ പതിപ്പ് ,കവിതാ പതിപ്പ്  
 •  ക്ലാസ്സ്‌5 
 • പുസ്തക വായന 
 • വായനമൂല നവീകരിക്കൽ 
 • ജീവചരിത്ര  കുറിപ്പ് 
 • ചുവർ പത്രിക 
 • സാഹിത്യ ക്വിസ് 
 • പോസ്റ്റർ നിർമാണം .എല്ലാ ക്ലാസിലും പതിക്കൽ 
 • ചിത്രത്തിൽ നിന്നും മറ്റു വ്യവഹാര രൂപ നിർമിതി 
 • ക്ലാസ് തല കഥ പതിപ്പ് ,കവിതാ പതിപ്പ്  
 • കൊളാഷ് നിർമാണം 
 • പ്രസംഗം 
 • മഹത് വചന ശേഖരണം 
ക്ലാസ്സ്‌6 
 • ആസ്വാദ    കുറിപ്പ് 
 • പോസ്റ്റർ നിർമാണം .എല്ലാ ക്ലാസിലും പതിക്കൽ 
 • ക്ലാസ് തല കഥ പതിപ്പ് ,കവിതാ പതിപ്പ്  
 • കൊളാഷ് നിർമാണം 
 • എന്റെ വിദ്യാലയം -മാഗസിൻ 
 • അനുഭവക്കുറിപ്പ് 
ക്ലാസ്സ്‌ 7 
 • ആസ്വാദ    കുറിപ്പ് 
 • പോസ്റ്റർ നിർമാണം .എല്ലാ ക്ലാസിലും പതിക്കൽ 
 • ക്ലാസ് തല കഥ പതിപ്പ് ,കവിതാ പതിപ്പ്  
 • കൊളാഷ് നിർമാണം 
 • അനുഭവക്കുറിപ്പ് 
 • ചിത്രത്തിൽ നിന്നും മറ്റു വ്യവഹാര രൂപ നിർമ്മിതി 


കെ ജി  ക്ലാസ്സുകാർക്കുമുണ്ട്  വായനാവാരം 

അമ്മവായന 
അമ്മമാഗസിൻ 

ഈ ചിത്രത്തിൽ  2-നിരയിലിരിക്കുന്ന അമ്മയെ  ശ്രദ്ധിക്കു അവരാണ് ഞാൻ ആദ്യം പറഞ്ഞ ബംഗാളി അമ്മ .നിസ്സഹായാവസ്ഥ യിൽ ഇരിക്കുന്ന ആ അമ്മയാണ് ഒരു കൈത്താങ്ങ്‌ കിട്ടിയപ്പോൾ എഴുത്തിന്റെ ലോകത്തേക്ക് ഊളിയിട്ട് ഇറങ്ങിയത് .ഇത് പോലാണ് നമ്മുടെ കുഞ്ഞുങ്ങളും .ഒഴിഞ്ഞ പാത്രങ്ങൾ ,മണ്ടൂസുകൾ എന്നൊക്കെ നാം പറയുന്ന ഓരോ കുഞ്ഞിനുമുണ്ടാകും വലിയൊരു കഴിവ് .പക്ഷെ അത് കണ്ടെത്താനോ കൈത്താങ്ങ്‌ നൽകാനോ നമുക്ക് കഴിഞ്ഞാൽ ....ഓഹ്  അവരാകും നാളത്തെ താരങ്ങൾ 


മിണ്ടരുത്  ഞങ്ങൾ എഴുതുകയാണ് 
ചിത്രവായന 
മാഗസിൻ (കുട്ടികളുടെ )


1 comment:

 1. ആശംസകള്‍,
  ബംഗാളിക്കുട്ടിയുടെ ക്ലാസ് ദിനങ്ങള്‍ ആരെങ്കിലും ഓരോ ദിവസും ഡോക്യുമെന്റ് ചെയ്യണം.വിലയുളള ഒന്നാണത്

  ReplyDelete