Sunday, June 1, 2014

             സർഗ ജ്യോതി 2014 

 മാതാപിതാക്കളിലെ സർഗരചനാപരമായ ശേഷികളെ ഉണർത്തുന്നതിലൂടെ കുട്ടികളുടെ സര്ഗാല്മക വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ   വടക്കേ വഴകുളം ഗവ യു പി സ്കൂളിൽ നടത്തിയ തനതായ പ്രവർത്തം സർഗ ജ്യോതി 2014  ശ്രദ്ധേയമായി .വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ അബ്ദുൾ ജബാർ ഉദ്ഘാടനം ചെയ്തു ..






ബാലസാഹിത്യകാരൻ , പത്രപ്രവർത്തകൻ ,പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ച ശ്രീ വേണു വര്യതിന്റെ നേതൃത്വതതി നടന്ന  ശില്പശാലയിൽ കെ ജി ക്ലാസ്സിലെയും ,1,2,3, ക്ലാസുകളിലെയും മാതാ പിതാക്കൾ പങ്കെടുത്തു .കുട്ടികൾക്കായി  തെരഞ്ഞെടുക്കേണ്ട കഥകൾ എങ്ങനെയായിരിക്കണം ,കഥപറയേണ്ടതെങ്ങനെ,എങ്ങനെ കഥാവയനയിലേക്ക്  കുട്ടികളെ നയിക്കാം തുടങ്ങിയ കാര്യങ്ങൾ ശ്രീ വേണു വാര്യത്   ക്ലാസിൽ  വിവരിച്ചു . കഥാനുഭവങ്ങളിലൂടെ മുന്നേറിയ ക്ലാസിനു ശേഷം മാതാപിതാക്കൾക്ക് പഠനപ്രവര്ത്തനങ്ങളും കുട്ടികളെ മിടുമിടുക്കരാക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക് എത്രമാത്രം എന്നതിനെകുറിച്ച്  ഹെഡ് മിസ്രെസ്സ് മിനി മാത്യു വിശദമാക്കി . പി ടി എ പ്രസിഡന്റ്‌ ശ്രീ ജൈമോൻ അദ്ധ്യക്ഷത വഹിച്ച ക്ലാസിൽ പി ടി എ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു .അവധിക്കാലത്ത്‌ കുട്ടികൾക്ക് വായിക്കാനും ,വായിച്ചു കൊടുക്കുന്നതിനുമായി അമ്മമാർ കൊണ്ടുപോയ പുസ്തകങ്ങൾ മാററി എടുത്തു കൊണ്ട് പോകുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു.. അങ്ങനെ അമ്മമാര്ക്കും അവധിക്കാലം വായനാഘോഷ   ദിനങ്ങളായി മാറി 

No comments:

Post a Comment