മികവിൻ പടവുകൾ കയറുന്ന അധ്യാപകർ
ഇക്കൊല്ലംവായനാവാരംതീർത്തും വ്യത്യസ്തമായിട്ടാണ് ഞങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത് .
സ്കൂൾ തലം എന്നതിനേക്കാൾ ക്ലാസ്സ് തല പ്രവര്ത്തനങ്ങൾക്കാന് മുൻ തൂക്കം കൊടുത്തിരിക്കുന്നത്
അതിന് കാരണമുണ്ട്. സ്കൂൾ തലമാകുമ്പോൾ എല്ലാ
അധ്യാപകരുടെയും നൂതനചിന്തകൾ പ്രയോജനപ്പെടുതാൻ കഴിയില്ല
അതുപോലെ എല്ലാ കുട്ടികളുടെയും .പ്രത്യേകിച്ച് ചെറിയ ക്ലാസുകളിൽ
.അതിനെന്താണ് പോംവഴി ,
അധ്യാപകര് എല്ലാവരും മുന്നേറണം .എന്നും അവരെ എസ് ആർ ജി തീരുമാനങ്ങൾ നല്ലത് തന്നെ .പക്ഷെ ക്ലാസ്സിൽ ഗ്രൂപിന് വേണ്ടി ഗ്രൂപ്പ് തിരിയുമ്പോൾ സംഭവിക്കുന്നത് പോലെ ഏതാനും ചിലരുടെ ചിന്തകളിൽ അത് ഒതുങ്ങി പോകുന്നു . എല്ലാവർക്കും സ്വൊന്തം കഴിവുകളെ വളർത്താൻ അവസരം ഉണ്ടാക്കണ്ടേ? .അതുകൊണ്ട് ഞാൻ ചോദിച്ചു .ഇത്തവണ ഓരോരുത്തരും ക്ലാസ്സ് തല പ്രവർത്തനങ്ങൾ നടത്തിയാലോ ? .സ്വൊന്തം ചിന്തയിൽ വരുന്ന എന്തും .വേണ്ട പിന്തുണ തരാം .പക്ഷെ ആശയം സ്വയം രൂപികരിക്കുന്നതാവണം . നടത്തിയ പ്രവര്ത്തനങ്ങളും കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളും സമാപന ദിനത്തോടനുബന്ധിച്ചു അവതരിപ്പിക്കാൻ അവസരമുണ്ടാകും .
. മികച്ച പ്രകടനം കഴ്ച്ചവക്കുന്ന ടീച്ചർക്ക് നല്കുന്ന സമ്മാനം എന്തെന്നു ഇതുവരെയും ഞാൻ വെളിപ്പെടുത്തിയിട്ടില്ല .
എന്തായാലും അധ്യാപകർ വെല്ലുവിളി ഏറ്റെടുത്തു . എല്ലാവരും ഇന്നു (19/ പ്രവർത്തനങ്ങൾ തുടങ്ങി..മാഗസിന്സ് ,ചുവർ പത്രിക തുടങ്ങി )പലതും .
ഒന്നാം ക്ലാസ്സ് ടീച്ചർ മഞ്ജുവിൻറെ തുടക്കംതന്നെ ഗംഭീരമയ് ."അമ്മമനസ്" എന്ന പേരിൽ ഇന്നു ക്ലാസ്സ് പി ടി എ വിളിച്ചുകൂട്ടി
.അമ്മമാർ തന്റെ കുട്ടികള്ക്ക് വേണ്ടി എഴുതണം , വായിക്കണം .
അതിനായി ടീച്ചർ ഒരു സിനിമാപാട്ടിന്റെ ഈരടികൾ പാടി. ചേർന്നു പാടി .പാട്ടിൽ അലിഞ്ഞ അമ്മമാരെക്കൊണ്ട് അതെ ഈണത്തിൽ പുതിയ വരികൾ നിർമ്മിച്ച്
പാടി അവതരിപ്പിച്ചു ."അമ്മമനസ് "കയ്യെഴുതുമാസിക തയ്യാറാകി !മക്കൾക്ക് വേണ്ടിയുള്ള ആദ്യ രചന നടത്തിയതിന്റെ നിർവൃതിയിലാണ് അമ്മമാരും കൂട്ടത്തിലുണ്ടായ ഏക അച്ഛനും .എല്ലാവരും ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എഴുതുന്നതത്രേ!
ചിലരുടെ രചനകൾ വളരെ മികച്ചതായിരുന്നു .ഒരു പക്ഷെ ഇതുപോൽ അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ അവരൊക്കെ അറിയപ്പെടുന്ന എഴുതുകാരായിരുന്നെനെ .
പിന്നീട് ടീച്ചർ നടത്തിയത് കഥ വായിച്ചു കൊടുക്കേണ്ടത് എങ്ങനെ എന്ന ക്ലാസ്സ് ആയിരുന്നു .ചിത്രവയനയിലൂടെ സ്വോതന്ത്ര വായനയിലേക്ക് കുട്ടികളെ എങ്ങനെ നയിക്കാം എന്നതിനെ കുറിച്ചു ഞാനും ചില ഉദാഹരങ്ങളിലൂടെ വ്യക്തമാക്കികൊടുത്തു . എഴുതിയാൽ മാത്രം പോരല്ലോ അത് വായിച്ചു കൊടുക്കേണ്ട ശൈലിയും സ്വായതമാക്കണ്ടേ ? ?അതിനുള്ള അനുഭവതലത്തിലൂടെ കൂടി രക്ഷകര്താക്കളെ കടതിവിട്ടപ്പോഴേക്കും സ്കൂൾ സമയം അവസാനിച്ചു .
ടീച്ചർ നടത്തുന്ന മറ്റൊരു പ്രവർത്തനമാണ് "ഉണ്ണിയെ അറിയാം ഉണ്ണിക്കറിയാൻ " ഒരോരുത്തരും ഒരു ബുക്ക് സൂക്ഷിക്കുന്നു ,ആ ബുക്കിൽ കുട്ടിയുടെ പ്രകടനത്തെ നിരന്തരം വിലയിരുത്തുന്നു ,ഓരോ ദിവസവും കുഞ്ഞുമായി പങ്കുവച്ച അനുഭവങ്ങൾ ,വായിച്ചു കൊടുത്ത രചനകളുടെ കുറിപ്പുകൾ ഇവ എഴുതി സൂക്ഷിക്കുന്നു .
മറ്റു ക്ലാസ്സുകളുംതുടങ്ങിവച്ച വായനാവാരം പ്രവർത്തനത്തെ കുറച്ചു കൂടി ഗൌരവമായിക്കാണാൻ ഒന്നാം ക്ലാസ്സ് പ്രവർത്തനം സഹായകമായി . ഇനി നാളെ ടീച്ചറും മറ്റുള്ളവരും എന്തു ചെയ്യും?ഇത്തവണ എല്ലാംസസ്പെന്സിലാണ് .അതെ എൻറെ അധ്യാപകർ എൻറെ ചിറകിൻ കീഴിൽ നിന്നും സ്വതന്ത്രരായി പരന്നുയരട്ടെ .അവരുടെ സർഗാത്മകതയുടെ വിസ്ഫോടനം നടക്കട്ടെ .ഒരു വർഷം ഞാൻ നല്കിയ ആത്മവിശ്വാസം അംഗീകാരം അതുമാത്രം മതി അവർക്ക് കരുത്തായി .എനിക്ക് ഏറെ സന്തോഷമായി .ഒപ്പം അഭിമാനവും .
ഒന്നാം ക്ലാസ്സിലെടീച്ചർ
മഞ്ജുവിൻറെ വാക്കുകൾ "ഓരോരുത്തരും ഒറ്റക്ക് പ്രർത്തനങ്ങൾ കണ്ടെത്തണമെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയ്
.ഈശ്വര ഞാൻ ഒന്നാംക്ലാസ്സിൽ എന്ത് ചെയ്യും? എങ്ങനെ? ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല എനിക്കിത്രയും ""കോണ്‍ ഫിടെന്സ്""ഉണ്ടാകുമെന്ന് .എന്തായാലും നന്നായി ടീച്ചറെ ,ടീച്ചർ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും ഇതൊന്നും ചിന്തിക്കില്ലായിരുന്നു "(കൂടുതൽ ചിത്രങ്ങൾക്കും vedio കൾക്കും ഞങ്ങളുടെ ബ്ലോഗ് സന്ദര്സിക്കുമല്ലോ .blog address www onnammalarukal
blogspot .com
മിനി മാത്യു .H M ,GUPS North വാഴക്കുളം .
4 Attachments
No comments:
Post a Comment