ഞാന്‍ മിനി മാത്യു , പെരുമ്പാവൂര്‍ ബി ആര്‍ സി ട്രിനെര്‍ .ഒന്നാം ക്ലാസ്സിലെ എന്റെ അനുഭവങ്ങളും അന്യോഷണങ്ങളും ഇവിടെ തുടങ്ങുകയായ്.സ്വാഗതം .അഭിപ്രായങ്ങളും നിര്ധ്ധേസങ്ങളും അതോടൊപ്പം ഒന്നാം ക്ലാസ്സിലെക്കനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ,വര്‍ക്ക് ഷീറ്റുകള്‍ ,കുട്ടികളുടെ രചനകള്‍ ,അതിനുപിന്നിലെ പ്രോസെസ് ഇവ അയച്ച്ച്ചുതരനെ .. . ഗൂഗിള്‍ മലയാളം എഴുത്ത് ഞാന്‍ പരിചയ പെട്ട് വരുന്നതെയുള്ളു .അതുകൊണ്ട് ഒന്നംക്ലാസ്സുകരുടെ രചനകളിലെന്നത്‌പോള്‍ തെറ്റുകളുണ്ടാകും.ക്ഷമിക്കണേ ..
എന്റെ oss അന്യോഷണത്തില്‍ ഒന്ന് ഒന്നാം ക്ലാസ്സില്‍ I C T സാധ്യതയും കുട്ടികളുടെ താല്‍പര്യവും എത്രമാത്രം എന്നത് തന്നെ ആയിരുന്നു. ജമ അത് തന്ടെക്കാടിലെ പ്രിയ ടീച്ചറിന്റെ ക്ലാസ്സ്
'വിവിധതരം ജീവികളുടെ ആഹാര രീതി നിരീക്ഷിക്കുക' എന്ന ഒന്നാം ക്ലാസ്സ് പ്രവര്‍ത്തനം ഏറ്റവും ഫലപ്രദ മാകേണ്ടത് ഫീല്‍ഡ് ടിപ്പിലൂടെ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല .പക്ഷെ അതിന്റെസാഹചര്യം ഇല്ലാ എങ്കില്‍, സമാന .അനുഭവം നല്‍കണമെങ്കില്‍ I C T അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല . അത് കൊണ്ട് തന്നെ ഇന്നലെ നെറ്റില്‍ നിന്നും പലതരം ജീവികള്‍ ഇരപിടിക്കുന്ന വിധവും ആഹാരം കഴിക്കുന്ന വിദവും യു ട്യൂബ് വഴി ഡൌണ്‍ ലോഡ് ചെയ്തു ( യു ട്യൂബ് ഡൌണ്‍ ലോടെര്‍ ന്യൂ വെര്‍ഷന്‍ ഫോര്‍ ഉബണ്ടു ആദ്യം കമ്പ്യൂട്ടര്‍ ലോഡ് ചെയ്യുക ഡൌണ്‍ഗൂഗിള്‍ കയറി cow eat Grass , parrot eat fruit ,etc ടൈപ്പ് ചെയ്താല്‍ നമുക്ക് ഇഷ്ട്ടം പോലെ ജീവികളുടെ ആഹാര കഴിക്കുന്ന viedio ക്ലിപ്പിങ്ങ്സ് കിട്ടും ലിനെക്സില്‍ VEW , ഹിഡന്‍ FILES , മൌസില്ല , ഫയര്‍ഫോക്സ് ടെഫോല്‍റ്റ്, തുടങിയ OPTION സ്വീകരിച് ക്യാച്ച് ഫോള്‍ഡര്‍ . ഓപ്പണ്‍ ചെയ്യുക.നമ്മള്‍ ആദ്യം സന്ധ്ര്‍ചിച്ച VEDIOES /PICTURES അവിടെ ഉണ്ടാകും ,അത് കോപ്പി ചെയ്ത് ഒരു പുതിയ ഫോള്‍ടെരില്‍ പേസ്റ്റ് ചെയ്താല്‍ മതി .ഇത് ഉബണ്ടുവില്‍ ചെയ്യുന്ന രീതിയാണ് .വിന്‍ഡോസില്‍ എങ്ങനെയെന്നു എനിക്കറിയില്ല .അറിയാമെങ്കില്‍ ഷെയര്‍ ചെയ്യണേ
അത് ഡൌണ്‍ ലോഡ് ചെയ്ത് പ്രോജെക്ടരില്‍ കാണിക്കുകയാനെങ്ങില്‍ കുട്ടികള്‍ എന്ത് മാത്രം ആകാംഷയോടെയാണ് അത് നോക്കിയിരിക്കുന്ന്തെന്നോ .ഇടയ്ക്കു ഓരോ ക്ലിപ്പിങ്ങ്സും കണ്ടശേഷം ക്ലിപ്പിങ്ങ്സ് പൗസ് ചെയ്ത് അവരോട് തവള കൊതുകിനെ പിടിക്കുന്നതെങ്ങനെയാണ് ? കൈകൊണ്ടാണോ അതോ ?കൊതുകിനെപിടിക്കാന്‍എങ്ങനെയനിരിക്കുന്നത് ?
കണ്ട പാടെ ഓടിചെല്ലുകയാണോ ?
തവളകള്‍ സൂക്ഷിച് നോക്കിയിരിക്കുന്നത് എങ്ങനെയാ? നിങ്ങളുംഅതുപോലൊന്ന് നോക്കിയിരുന്നെ , എങ്ങനെയാ നോക്കിയിരിക്കുക .തുടങ്ങിയ ചര്‍ച്ചകള്‍ നടത്തി വീണ്ടും ക്ലിപ്പിംഗ് റീ കാണിച്ചു കൊണ്ട് അവരുടെ ഏകാഗ്രധ കൂട്ടാന്‍ പറ്റും . ക്ലിപ്പിംഗ് കാണിക്കുന്നതിന് മുന്‍പ് കുഞ്ഞന്റ്റെ ( Unit 2 കുഞ്ഞനുരുമ്പും കൂട്ടുകാരും ) എല്ലാ കൂട്ടുകാര്‍ക്കും ഒരേ പോലുള്ള ആഹാരമാണോ ഇഷ്ട്ടം ? അവരെവിടെ നിന്നോക്കെയയിരിക്കും ആഹാരം കഴിക്കുക . എങ്ങിനെ ആണ് ആഹാരം കഴിക്കുന്നത് ?അവരെല്ലാവരും കൈകൊന്ടെടുത്താനോ ആഹാരം കഴിക്കുന്നത് ? വായകൊണ്ട് നേരിട്ട് ആഹാരം കഴിക്കാന്‍ പറ്റുന്ന ജീവികളാണോ അതോ കൈ ഉപയഗിച്ചു ആഹാരം കഴിക്കുന്ന ജീവികളാണോ നമ്മുടെ ചുറ്റുപാടും കൂടുതലുള്ളത് ?വായകൊണ്ട് നേരിട്ട് ആഹാരം കഴിക്കാന്‍ പറ്റുന്ന ജീവികളാനു കൂടുതലെന്ന് പറയുന്നവര്‍ കൈപോക്ക് ?എത്ര പേര്‍ ? തുടങ്ങിയ ചോദ്യങ്ങളിലൂടെ ജീവികളുടെ ആഹാര രീതി നിരീക്ഷിക്കാനുള്ള ആവശ്യം ക്ലാസ്സില്‍ ഉണ്ടാക്കിയിട്ടാണ് ക്ലിപ്പിംഗ് കാണിച്ച്തത്. അത് കൊണ്ട് അവര്‍ പറഞ്ഞത് ശാരി ആണോ എന്നറിയാനുള്ള ആകാംഷയും കുട്ടികള്‍ക്കുണ്ടായിരുന്നു . ഒരു സൂക്ഷ്മ നിരീക്ഷണത്തിന്റെ തലം എനിക്കവിടെ കാണാന്‍ കഴിഞ്ഞു. ഈ നേരനുഭവം നല്‍കിയതു (നിരീക്ഷണ കുറിപ്പ്) ഒരു അനുഭവ വിവരണം വിവരിക്കാന്‍ നല്ലൊരവസരം ഒരുക്കി . ഇന്നു കണ്ട സിനിമയിലെ കാര്യങ്ങള്‍ അമ്മയോട് ചെന്ന് പറയണ്ടേ . വീട്ടില്‍ ചെല്ലുമ്പോഴേക്കും മറന്നു പോകാതിരിക്കാന്‍ നമുക്ക് എഴുതി വച്ചാല്ലോ? എന്ന ആവസ്യത്തിലൂടെ (നിരീക്ഷണ കുറിപ്പ്)വ്യക്തിഗതമായി ആദ്യം എഴുതി അമ്മക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കണ്ടാട്ടോ . അങ്ങോട്ടും ഇങ്ങോട്ടും സഹായിച് എഴുതിയാലോ എന് പറഞ്ഞു പിന്നീട് ഗ്രൂപ്പില്‍ എഴുതി . അവ അവതരിപ്പിച്ചപ്പോള്‍ എഴുതിയത് എല്ലാവര്ക്കും മനസിലാവുന്നില്ല . എന്നാല്‍ ഒരു കാര്യം ചെയ്യാം .ടീച്ചര്‍ക്കും സരിക്കറിയില്ല.ടീച്ചറിനെ നിങ്ങള്‍ കൂടി സഹായിക്കുകയനെങ്ങില്‍ ഇ ചാര്‍ട്ടില്‍ ഞാന്‍ വലുതായി എഴുതാം എന്ന് പറഞ്ഞു കുട്ടികള്‍ പറയുന്നതിനൊപ്പം ടീച്ചര്‍ വെര്‍ഷന്‍ എഴുതി എഡിറ്റിഗ് നടത്താന്‍ സമയം ലഭിച്ചില്ല .എഡിറ്റ് ചെയ്യേണ്ട വിദംടീചെരുമായി ചര്‍ച്ച ചെയ്തു .
എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും വ്യത്യസ്ത നിലവാരക്കാരായ കുട്ടികള്‍ക്ക് അനുഭവങ്ങള്‍ നല്കാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ I c T പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ കുട്ടികളുടെയും പഠനനേട്ടം എന്ന നമ്മുടെ സൊപ്നം 98 % വരെ നമുക്കുരപ്പു വരുത്താന്‍ കഴിയും . ഏതു വിധേനെയും ഒന്നാം ക്ലാസ്സ് മുതല്‍ I T അധിഷ്ടിത വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വേണ്ട സൌകര്യങ്ങള്‍ നല്കാന്‍ SSA യോ ജനപ്രധിനിതികലോ മുന്കയ്യെടുക്കുമെന്ന പ്രതീക്ഷയോടെ മിനി മാത്യു ,ബി ആര്‍ സി പെരുമ്പാവൂര്‍
കളരി അനുഭവങ്ങള്‍ ,മിനി മാത്യു
കളരിയുടെ ഭാഗമായി പോയ സ്കൂളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കുട്ടിയുടെ പ്രത്യേകതകളും അതോടൊപ്പം ഓര്‍മിക്കപ്പെട്ട ഒരു പഴയ സംഭവവും പറയട്ടെപ്രതിക്ഷയോടെ, അപേക്ഷയോടെ
മിനി മാത്യു , ബി ആര്‍ സി പെരുമ്പാവൂര്‍
No comments:
Post a Comment