Wednesday, April 16, 2014

അമ്മമാർ ഉണരുന്നു ....ഉണ്ണികൾ ഉറങ്ങാതിരിക്കാൻ !

വടക്കേ വാഴക്കുളം ഗവ . യു പി സ്ക്കൂളിലെ 1,2 ക്ലാസുകളിലെ അമ്മമാർ ഉണരുകയാണ് ,ഉയരുകയാണ് വായനയുടെ ലോകത്തേക്ക് .എന്തിനെന്നോ അവരുടെ ഉണ്ണികൾ ഈ വർഷം ആർജിച്ച ഭാഷയിലെ മികവുകൾ 2 മാസം കഴിയുമ്പോളും നിലനില്ക്കണം ,വളരണം .ഇന്നവർ ഏതുപുസ്തകവും വായിക്കാൻ തയ്യാറാണ് .ഒരുചിത്രത്തെ അടിസ്ഥാ നമാക്കി 12 വാചകംവരെ വിവരണങ്ങൾ , വർക്ഷീറ്റിൽ സ്ഥലം പോരാഞ്ഞു അഡീഷനൽ  പേപ്പറുകൾ വാങ്ങി കഥാരചന തുടങ്ങിയവയാണ് ആണ്  ഉത്തരകടലാസുകളിൽ കാണാൻ കഴിയുന്നത് . ഇപ്പോൾ ഇടുക്കി ഡയറ്റ് അ ധ്യാപകനും ,കേരളത്തിലെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ സ്കൂളുകളുടെ മികവുകൾ കണ്ടെത്തി അവ 
ചൂണ്ടുവിരൽ എന്ന വിദ്യാഭ്യാസ ബ്ലോഗിലൂടെ ലക്ഷക്കണക്കിന്‌ വിദ്യാഭ്യാസ അഭ്യു തയകാംക്ഷികളുമായി പങ്കു വച്ചു കൊണ്ടിരിക്കുന്ന ശ്രീ കലാധരൻ മാഷ്‌  സ്ക്കൂളിൽ



എത്തുമ്പോൾ ക്ലാസ് പി റ്റി എ നടക്കുകയായിരുന്നു 


.കുട്ടികളുടെ ഈ കഴിവുകൾ എങ്ങനെ നിലനിർത്തം എന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ഒരു തീരുമാനപ്രകാരമാണ് അമ്മമാർ ഉണരാൻ തീരുമാനിച്ചത് .ഓരോരുത്തരും 10 പുസ്തകം വീതം സ്ക്കൂൾ ലൈബ്രറി യിൽ നിന്നുംശേഖരിച്ചിട്ടുണ്ട് .അത് കുട്ടികൾ വായിച്ചു എന്നുരപ്പുവരുത്തുന്നതിനായി അമ്മമാർ കഥകേൾക്കും ,ഉണ്ണികൾ കഥപറയും .അമ്മമാർ കേട്ടകഥയുടെ കുറിപ്പ് എഴുതുമ്പോൾ കുഞ്ഞുങ്ങൾ അവർ വായിച്ച കഥയുടെ മറ്റൊരുരൂപം ചെയ്യും .ചിത്രമോ സംഭാഷണമോ മറ്റും .2 ആഴ്ചയിൽ ഒരിക്കൽ അവർ ഒത്തുകൂടും .ചർച്ചകൾ നടത്തും കഥപറച്ചിൽ ക്യാമ്പ് നടത്തും  .പുതിയ പുസ്തകങ്ങൾ ശേഖരിക്കും . കൂടാതെ മഞ്ജു ടീച്ചർ ഒരുകാര്യം കൂടി ചെയ്തിട്ടുണ്ട് .മുന് നിരക്കാർക്കൊപ്പമെത്താൻ കഴിയാത്ത കുട്ടികളുടെ അമ്മാമാർക്കായി പ്രത്യേകം കത്തുകളും നല്കിയിട്ടുണ്ട് .വായനയെ സഹായിക്കാനുള്ള തന്ത്രങ്ങൾ ഓരോകുട്ടിക്കും അനുയോജ്യമായ നിർദേശ ങ്ങളോടെ .പിന്നെങ്ങനെ അമ്മമാർ ഉണരാതിരിക്കും .സ്വന്തം മക്കൾ നേടിയ മികവുകൾ ഉറങ്ങരുതല്ലോ .അതിനായ് ഉണരുകയാണ് ഞങ്ങളുടെ അമ്മമാർ 
(കാണികൾ ആവശ്യപ്പെടുന്ന ഏതുപുസ്തകവും വാ യിച്ചുകെൾപ്പിക്കുവാനും കാണികൾ പറയുന്ന എന്തും എഴുതുവാനും ഇവർ കാണിക്കുന്ന ഉത്സാഹം മികവുൽസവ് 2013 ൻറെ ഭാഗമായി നടത്തിയതിന്റെ ദൃശ്യങ്ങൾ ഇതേ ബ്ലോഗിൽ കണ്ടുകാണുമല്ലോ .)


No comments:

Post a Comment