Saturday, January 3, 2015

അജിത്‌ ബാബുവിന്റെ പുതുവത്സര സമ്മാനം

അജിത്‌ ബാബുവിന്റെ പുതുവത്സര സമ്മാനം (അജിത്‌ ബാബു പ്രത്യേക പരിഗണിക്കുന്ന കുട്ടിയാണ് .അവൻ  തനിയെ ഒരു കാർഡ് ഉണ്ടാക്കി ,വശങ്ങൾ കീറിപ്പോയ് .എങ്കിലും അവൻ വന്നു എനിക്കത് തരുവാനായി .അപ്പോളാണ് ഏഴാം ക്ലാസുകാർ എനിക്ക് മാതാവിന്റെ രൂപം പുതുവത്സര സമ്മാനം തരുന്നത് കണ്ടത് .അവൻ തിരിഞ്ഞു നടന്നു .സങ്കടത്തോടെ ! ഞാൻ കാര്യം തിരക്കി .മറ്റു കുട്ടികൾ പറഞ്ഞു .അവൻ ടീച്ചറിനു കാർഡ് തരാൻ വന്നതാ .പക്ഷെ അത് കൊള്ളില്ലെന്ന് പറഞ്ഞു പോകുന്നതാ .അവന്റെ ആ വിലയേറിയ സമ്മാനം ഞാൻ ആവശ്യപ്പെട്ടു .ആ പുതുവത്സര സമ്മാനം എനിക്ക് തരുമ്പോൾ അവന്റെ കണ്ണിൽ വിരിഞ്ഞ തിളക്കം അതാണ്‌ ഈ വർഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം.





അജിത്‌ ബാബുവിന്റെ പുതുവത്സര സമ്മാനം





ഒന്നാം ക്ലാസുകാരുടെ  ഒന്നാം പുതുവൽസര ദിനം

ഒന്നാം പുതുവൽസര ദിനം  എല്ലാ കുരുന്നുകളും അവരുടെ മാതാ പിതാക്കന്മാർക്കും ,ടീച്ചർക്കും ,കൂടുകാർക്കും അവർ തന്നെ തയാറാക്കിയ ആസംശകാർഡുകൾ നൽകി കൊണ്ടായിരുന്നു .മഞ്ജു ടീച്ചർ പറയുന്നു "ടീച്ചറെ ,ഇന്നലെ എല്ലാ വരും വിളിക്കലായിരുന്നു . എല്ലാവർക്കും വലിയ സന്തോഷമായി ". ഒന്നോർക്കുക പരാതികൾ പറയാനല്ല ഇവർ വിളിച്ചത് .അവരുടെ സന്തോഷം പങ്കിടാനാണ് .അധ്യാപക രക്ഷ കർതൃ സൗഹൃദം  വളരുന്നത് ഇങ്ങനെയല്ലെ .ഈ സൗഹൃദങ്ങളിലൂടെയല്ലേ കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കാൻ കഴിയുക .ഈ പ്രവർത്തനം ക്ലാസിൽ നടത്തിയത് സമയം കൊല്ലൽ പ്രവര്ത്തനമാണോ ? കുട്ടികളുടെ മറ്റെന്തെല്ലാം കഴിവുകളുടെ വികാസമാണിവിടെ ഉറപ്പാക്കാൻ കഴിയുക?



























ഏഴാം ക്ലാസുകാർ  ഇങ്ങനെ  

















No comments:

Post a Comment