Sunday, September 28, 2014

വടക്കേ വാഴക്കുളം ഗവ.യു.പി സ്കൂൾ പ്രാദേശിക സംഗമം -അല്ഷിമേഷ്സ് ദിനാചരണവും



നന്നായി മക്കളെ ...ഞങ്ങളതു പറയാർന്നു.....മുത്തശ്ശി മനസ്

മാറമ്പിള്ളി : 21/9/2014 ഞായറാഴ്ച  വൈകിട്ടു 3മണിക്കു  വടക്കേ വാഴക്കുളം ഗവ.യു.പി സ്കൂൾഎസ്‌   എം സി യുടെയും  അദ്ധ്യാപകരുടെയും നേത്രുത്വത്തിൽ കുന്നത്തുകര 51 - അംഗൻ വാടിയിൽ  വച്ച്  നടന്ന  ഈ വർഷത്തെ പ്രഥമ പ്രാദേശിക സംഗമം  വാഴക്കുളം പഞ്ചായത്ത് വാർഡ്‌ മെമ്പർ ശ്രീ ടി പി ഹസ്സൻ ഉത്ഘാടനം ചെയ്തു .കുട്ടികളും രക്ഷകർത്താക്കളും  കൂടാതെ തദേശ വാസികളും പങ്കെടുത്ത ഈ കൂട്ടയ്മയിൽ കുട്ടികളുടെ മികവുകളുടെ തത്സമയ പ്രകടനങ്ങൾ , സ്കൂൾ പ്രവര്തങ്ങളുടെ  സ്ലൈഡ്  പ്രദർശനം ,അൽഷിമെർസ് വീഡിയോ  പ്രദർശനം ,ലഹരിവിരുദ്ധ വീഡിയോ ,സ്ലൈഡ് പ്രദർശനം തുടങ്ങിയവ  ഉൾപ്പെടുത്തികൊണ്ടുള്ള ബോധവല്ക്കരണ ക്ലാസുകൾ ഹെട്മിസ്ട്രെസ്സ് മിനി മാത്യു  എസ് എം സി അംഗം രാജീവ്‌ എന്നിവർ  നയിച്ചു  .തുടർന്ന്  കുട്ടികൾ ,എസ് എം സി അംഗങ്ങൾ, രക്ഷകർത്താക്കൾ  തുടങ്ങിയവരുടെ കലാപ്രകടങ്ങൾ , പരിചയപ്പെടൽ തുടങ്ങിയവയും നടന്നു "മൈ ട്രീ ചാലന്ജ് " പ്രവർത്തന ഭാഗമായി ഈ പ്രദേശത്ത് വൃക്ഷ തൈ നടീൽ  ഉത്ഘാടനം എസ് എം സി  ചെയർമാൻ ശ്രീ കെ .പി മണി  നിർവഹിച്ചു .ഈ തൈ ആര് സംരക്ഷിക്കും എന്ന ചോദ്യത്തിന്  കുട്ടികളാണ് 'ഞങ്ങൾ 'എന്ന് ആദ്യം മറുപടി  പറഞ്ഞത് എന്നത് പുതു തലമുറകൾ നല്കുന്ന പ്രതീക്ഷയാണ് . അദ്ധ്യാപകരായ   സുജ സുകുമാരൻ ,മഞ്ജുമോൾ ,സീന ,എസ് എം സി വൈസ്  ചെയർമാൻ  അബ്ദുൾ ജലാൽ , അംഗങ്ങളായ പി എം ജൈമോൻ ,സുരേഷ് ,കുമാരൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു .







സ്കൂൾ പ്രവര്തങ്ങളുടെ  സ്ലൈഡ്  പ്രദർശനം









അൽഷിമെർസ് വീഡിയോ  പ്രദർശനം -ഹെട്മിസ്ട്രെസ്സ് മിനി മാത്യു  ബോധവല്ക്കരണ ക്ലാസുകൾ നയി





ഈ പ്രവർത്തനത്തിനുള്ള മൈക്ക് സെറ്റ്  ജെനറേട്ടർ ഇവ സൗജന്യ മായി നൽകിയ സുരേഷ് , ലഘു ഭക്ഷണം വിതരണം ചെയ്തവർ എല്ലവരെയും നന്ദിയോദെ സ്മരിക്കുന്നു .ഒപ്പം ഇവർ ഞങ്ങൾക്കു നൽകുന്ന അംഗീകരം കൂയായി ഞങ്ങൾ ഇതിനെ കാണുന്നു . അദുത്ത സംഗമം തദേശ വാസികൾ തന്നെ ഒരുക്കികൊള്ളാം ഞങ്ങൾ ചെന്നാൽ മതിയത്രെ . പിന്നെ ഒന്നു പരയാനുണ്ട്‌ .ഞങ്ങൾ രണ്ടു്  തവണ ഈ പ്രദേശത്തെ കുട്ടികളുദെ വീദുകളിൽ സൗഹർത സന്ദർശനം നടത്തി എല്ലവരും മിത്രങ്ങളായി മാറിയിരുന്നു എന്നതു സംഗമ വിജയത്തിന് കാരണമായിട്ടുണ്ട്‌ .

വാർഡ്‌ മെമ്പർ ശ്രീ ടി പി ഹസ്സൻ ഉത്ഘാടനം

No comments:

Post a Comment