Follow by Email

Saturday, October 22, 2011

ഐ സി ററി സാധ്യതയും  ഭാഷാ വളര്‍ച്ചയും ഒന്നാം ക്ലാസില്‍

    ഒക്ടോബര്‍ മാസത്തെ ക്ലസ്ററര്‍ മീററിംഗിനുളള ജില്ലാ തല കൂടിയിരുപ്പില്‍  , പത്തു വര്‍ഷമായി ചര്‍ച്ച ചെയ്യുന്ന വര്‍ണ്ണന ഇന്നും ഒരു കീറാമൂട്ടിയായ്  ഉയര്‍ന്ന ക്ളസുകാര്‍ ആരോ പറഞ്ഞു കേട്ടപ്പോള്‍ തോന്നിയ  ഒരു സംശയം ?ഒന്നാം ക്ലാസുകാര്‍ ഉപമകളോടെയും ,ഉചിതമായ പദപ്രയോഗങ്ങളോടെയും  അവര്‍ക്കിഷ്ടപ്പെട്ട വസ്തുക്കളെ വര്‍ണ്ണിക്കാന്‍ ശ്രമിക്കുമോ എന്നറിയണം .അതിനുളള മാര്‍ഗ്ഗത്തെക്കുറിച്ചാലോചിച്ചപ്പോളാണ്   ചില സാധ്യതകളിലാദ്യ മായി ഐ സി ററി സാധ്യത മനസ്സില്‍ വന്നത് .  രസകരമായ കാഴ്ചകളിലുടെ കു‍ഞ്ഞു മനസ്സിലേ ഭാവന വളര്‍ത്തുവാനാണ് ആദ്യമായി ശ്രമിച്ചത് .

ജെ എച്ച് എസ് എസ് തണ്ടേക്കാട് സ്കൂളില്‍  ഓ എസ് എസ് പോയപ്പോള്‍ ഒന്നാം ക്ളാസിലെ പ്രിയ ടീച്ചര്‍കിയോ കിയോ എന്ന യൂണിററില്‍ കുട്ടികളെകൊണ്ട്   അവര്‍ക്ക്  ഇഷ്ടമുളള ജീവികളെക്കുറിച്ച് വിവരണം എഴുതിക്കുകയാണ് .അവയുടെ ചിത്രം വരയ്ക്കുകയും ടീച്ചറിന് ഇഷ്ടമുളള തത്തയെക്കുറിച്ച് എഴുതിയിട്ടും കുട്ടികള്‍ക്ക്    കാര്യമായി  പ്രതികരിക്കാന്‍ കഴിഞ്ഞില്ല . ഈ സന്ദര്‍ഭത്തില്ണ്  ഐ ററി സാധ്യത  പ്രയോജനപ്പെടുത്തിയത് .   കോഴിക്കു‍‍ഞ്ഞിനെക്കുറിച്ച്  ഭവനാപൂര്‍ണമായ ഒരു വിവരണം എഴുതുന്നതിനാണ് ആദ്യം ശ്രമിച്ചത് .


പ്രജക്ടറില്‍ കോഴിക്കുഞ്‍ഞിന്റെ ചിത്രം കാണിച്ചപ്പോള്‍ തുളളിച്ചാടിയ കുട്ടികളോട് കോഴിക്കുഞ്ഞിനെക്കണ്ടപ്പോള്‍ എന്താ തോന്നുന്നത് എന്നു ചോദിച്ചു .തോടാന്‍ തോന്നുന്നുഎന്നായിരുന്നു ആദ്യത്തെമറുപടി . എന്താ നിറം?മഞ്ഞ എന്നു ചിലര്‍ പറഞ്ഞപ്പോള്‍ ക്രീം ബിസ്കററ് പോലെ എന്നുമററു ചിലര്‍ . രണ്ടുകൂട്ടര്‍ക്കുമുണ്ട് അവരവരുടെ സ്ററാന്‍റ്.ശരിക്കും മഞ്ഞയല്ലെന്ന് ചിലര്‍ , അവസാനം രണ്ടു കൂട്ടരുടെയും വാദമുഖങ്ങള്‍ ചേര്‍ത്ത് ക്രീം ബിസ്കററ് പോലെ മഞ്ഞ നിറം എന്നഒരു ധാരണയിലെത്തിയപ്പോഴേ അവര്‍ സമ്മദിച്ചുളളു .തുടര്‍ന്ന്കോഴിക്കുഞ്ഞിന്റെ ഈ തൂവലും രോമവുമോക്കെക്കാണുമ്പോള്‍ നിങ്ങള്‍ കണ്ടിട്ടുളള എന്തെങ്കിലും സാധനങ്ങള്‍ പോലെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ആദ്യം കാര്യമായ പ്രതികരണം ഉണ്ടായില്ല. ആശുപത്രിയിലോക്കെ പോയപ്പോള്‍ കണ്ടിട്ടുളള എന്തെങ്കിലും സാധനം പോലെ തോന്നുന്നുണ്ടോ എന്ന് ചോദിച്ച് തീരും മുന്‍പേ മറുപടി വന്നു പഞ്ഞിപോലെയാപപ്പ് . അവര്‍ പറയുന്ന ഓരോകാര്യവും അപ്പോള്‍ തന്നെ സാവധാനം എല്ലാവരും കാണും വിധം ചാര്‍ട്ടില്‍ എഴുതാന്‍ മറന്നില്ല.

പിന്നീടങ്ങോട്ട് കാര്യങ്ങള്‍ എളുപ്പമായി . ഉപമകള്‍ മണിമണിപോലെ വന്നു. വ്യത്യസ്തങ്ങളായവ. ഓരോന്നിനും അവരുടെ ന്യായങ്ങളും . ഏററവും ശ്രദ്ധേയമായ ചിലത് ഇതാണ് . കോഴിക്കുഞ്ഞിന്റെ ചുണ്ട് -പല്ലുപോലെ ,സ്പോ‍ഞ്ച് പോലെ, Very very soft ,
 പിന്നീട്  ഓമനത്തം തോന്നുന്ന പലതരം ജീവികളുടെ  ഫോട്ടോകള്‍ കാണിച്ച്  ചര്‍ച്ചകള്‍ നടത്തി

ഒരു നക്ഷ്ത്ര ആമയെ കാണിച്ചപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ -കല്ലു് പോലെ,മേത്ത് പൂവുപോലെ (പ്രാദേശികഭാഷ), സൂര്യന്‍ പോലെ (എത്ര കൃത്യമായ സങ്കല്പം !)പട്ടിക്കുട്ടി -പഞ്ഞിപോലെ , ഹായ് നല്ല പതുപതുത്തരോമം!,


പശുക്കുട്ടിയുടെ ചെവി കണ്ടിട്ട് ഇല പോലെ  എന്നാണ് കമന്‍റ് , തത്തയുടെ കഴുത്തില്‍ ചിലര്‍
ക്ക്ര്‍മാല  ,ചിലര്‍ക്കത് ബെല്‍ററ് .

 ഇനിയുമുണ്ട്  പറയാലനേറെ .ബെല്ലടിടച്ചിട്ടും  ആര്‍ക്കും പുറത്ത്  പോകണ്ട .

 തുടര്‍ന്ന് നടന്ന എസ് ആര്‍ ജി യില്‍ പ്രിയ ടീച്ചര്‍ ആവേശത്തോടെ പങ്കു വച്ചപ്പോള്‍ എനിക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു .   ഇത്രയേറെ വിലപ്പട്ട ഐ സി ററി സാധ്യത ഉപയോഗിക്കാന്‍ നാം എന്തേ മടിക്കുന്നു . എന്തേ ഏഴാം ക്ളാസില്‍ പോലും ഭാഷയില്ലെന്ന് പരാതിപ്പെടുന്നു.  ? ആദ്യം ചാര്‍ട്ടില്‍ ഞാന്‍ എഴുതി തുടങ്ങിയെങ്കിലും  പിന്നീട് കുട്ടികള്‍ എഴുതാന്‍ മത്സരിച്ചതെന്തേ ?


No comments:

Post a Comment