കുഞ്ഞുതുമ്പികള്ക്ക് പാറിക്കളിക്കാനായി ഒരു മലര് വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ് പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ് ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്ണ്ണതുമ്പികള്ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്ക്ക് വര്ണ്ണഭംഗിപകരാനായി സഹകരിക്കുക
Wednesday, October 22, 2014
Tuesday, October 21, 2014
ഗാന്ധി ജയന്തി മാസാചരണം -school ഗാർഡെനിങ്ങ്
സ്കൂളിൽ സ്ഥല പരിമിതിയുള്ളത് കൊണ്ട് ഒരു പച്ചക്കറി തോട്ടം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയില്ല .പച്ചക്കറിചെടികൾ ഗ്രോ ബാഗുകളിൽ നട്ടു സ്കൂൾ അലങ്കാരം എന്നുകരുതി തുടങ്ങിയ ഒരു സംരംഭം ,ഈ സംരഭത്തിനു കൈത്താങ്ങുമായി നല്ല മനസുകൾ മുന്നോട്ടുവന്നപ്പോൾ 200 ഗ്രോ ബാഗ്സുകളിലും ചാക്കുകളിലു ഉള്ള കുറച്ചു സ്ഥലത്തുമായി മായി ഒരു ഒന്നാം മലര്തോട്ടം രൂപപ്പെട്ടു .ഈ വിവരം പറഞ്ഞറിഞ്ഞു വന്ന കൃഷി ഓഫീസർ വളരെയേറെ സന്തോഷം പ്രകടിപ്പിക്കുകയും അടുത്തവർഷം കൃഷിക്കുള്ള സബ്സിഡി നല്കാമെന്നും പറഞ്ഞു .ഈ കൂട്ടയ്മയിൽ ഇനിയും കൂടുതൽ കരുത്തുനല്കുവാൻ ചുറ്റുമുള്ളവർ ഉണ്ടാകും എന്നു വിശ്വാസ പൂർവ്വം ഞങ്ങൾ മുന്നോട്ടുപോകുന്നു .
Friday, October 3, 2014
Subscribe to:
Posts (Atom)